അവാർഡുകൾ പ്രഖ്യാപിച്ചത് പ്രിയദർശൻ
പനാജി: ഗോവയിൽ നടന്ന ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ആൻഡേഴ്സ് റെഫിൻ സംവിധാനം ചെയ്ത ഡെൻമാർക്ക് ചിത്രം " ഇൻ ടു ദി ഡാർക്ക്നെസ് "ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണമയൂരം കരസ്ഥമാക്കി. 40 ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
" ദി സൈലന്റ് ഫോറസ്റ്റ് "എന്ന തായ്‌വാൻ ചിത്രത്തിന്റെ സംവിധായകൻ കോഷെൻ നിയാൻ മികച്ച സംവിധായകനുള്ള രജതമയൂരം നേടി. 15 ലക്ഷം രൂപയാണ് അവാർഡ് തുക. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരത്തിന് സുശോംഗ് ലിയോ അർഹനായി." ഐ നെവർ ക്രൈ " എന്ന പോളിഷ് ചിത്രത്തിലെ അഭിനയത്തിലൂടെ സോഫിയ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. രജതമയൂരവും പത്തുലക്ഷം രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് മികച്ച നടനും നടിക്കുള്ള അവാർഡുകൾ.
മികച്ച നവാഗത സംവിധായകനായി ബ്രസീലിയൻ ചിത്രം വാലന്റീനയുടെ സംവിധായകൻ കാസിയോ പെരേരദോസ് സാന്തോസ് തിരഞ്ഞെടുക്കപ്പെട്ടു. 15 ലക്ഷം രൂപയും രജതമയൂരവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. 'ബ്രിഡ്ജ്" എന്ന ആസാമീസ് ചിത്രത്തിന്റെ സംവിധായകൻ കൃപാൽ കാലിതയ്ക്ക് ഈ വിഭാഗത്തിൽ പ്രത്യേക പരാമർശം ലഭിച്ചു. ഇന്ത്യയ്ക്ക് ലഭിച്ച ഏക അവാർഡ് ഇതുമാത്രമാണ്. മലയാള ചിത്രങ്ങൾ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നില്ല. ബൾഗേറിയൻ ചിത്രം ഫെബ്രുവരിയുടെ സംവിധായകൻ കാമൻ കലേവ് പ്രത്യേക ജൂറി അവാർഡ് കരസ്ഥമാക്കി. 15 ലക്ഷം രൂപയും പ്രശംസാ പത്രവും രജതമയൂരവും അടങ്ങുന്നതാണ് അവാർഡ്. 200 മീറ്റേഴ്സ് എന്ന ചിത്രത്തിലൂടെ അമീൻ നെയ്ഫ് ഗാന്ധി പുരസ്കാരം നേടി.
ജൂറി ചെയർമാൻ പാബ്ളോ സീസറിന്റെ അഭാവത്തിൽ ജൂറി അംഗം പ്രിയദർശനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. സമാപന ചടങ്ങിൽ നടി സീനത്ത് അമൻ മുഖ്യാതിഥിയായിരുന്നു. ഗോവ ഗവർണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഷാജി എൻ.കരുൺ, കെ.പി.കൊട്ടാരക്കര തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് വിദേശ ചലച്ചിത്ര പ്രവർത്തകരിൽ നല്ലൊരു പങ്കും അവാർഡ് നേരിട്ട് സ്വീകരിക്കാൻ എത്തിയില്ല. ഇക്കു