ബാങ്കോക്ക് : ഒരാഴ്ചയ്ക്കിടെ തായ്‌ലൻഡിൽ രണ്ടാം കിരീടവുമായി മുൻ ലോക ഒന്നാം നമ്പർ സ്പാനിഷ് ബാഡ്മിന്റൺ താരം കരോളിന മാരിൻ. ഇന്നലെ തായ്ലാൻഡ് ഓപ്പൺ സൂപ്പർ 1000 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തായ് സുഇംഗിനെയാണ് മാരിൻ കീഴടക്കിയത്. കഴിഞ്ഞ വാരം നടന്ന തായ്‌ലാൻഡ് ഓപ്പണിലും ഇതേ എതിരാളിയെ കീഴടക്കിയാണ് കരോളിന കിരീടമണിഞ്ഞത്. പുരുഷ സിംഗിൾസിൽ വിക്ടർ അക്സലനാണ് ജേതാവായത്.