joe-root

ലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും ജോ റൂട്ടിന് സെഞ്ച്വറി

ഗോൾ : ശ്രീങ്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ച്വറി നേടി ഇംഗ്ളണ്ട് ക്യാപ്ടൻ ജോ റൂട്ട്. ആദ്യ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയിരുന്ന റൂട്ട് രണ്ടാം ടെസ്റ്റിൽ 186 റൺസ് നേടിയാണ് പുറത്തായത്. അതേസമയം ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്ക ഉയർത്തിയ 381 റൺസിനെതിരെ മൂന്നാം ദിനം കളിനിറുത്തുമ്പോൾ 339/9 എന്ന നിലയിലാണ് ഇംഗ്ളണ്ട്. ഇപ്പോഴും അവർ 42 റൺസ് പിന്നിലാണ്.

ഇന്നലെ റൂട്ടിന് പിന്തുണ നൽകാൻ ഇംഗ്ളണ്ട് നിരയിൽ അധികമാരും ഉണ്ടായിരുന്നില്ല. ജോസ് ബട്ട്ലർ (55),ബെയർസ്റ്റോ (28), ഡോം ബെസ്(32),സാം കറാൻ (13) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. റൂട്ടിന്റെ 19-ാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണിത്.