കൊൽക്കത്ത: ഐ ലീഗിലെ നാലാം മത്സരത്തിൽ ഗോകുലം കേരള എഫ് .സി ഇന്ന് രാത്രി 7 മണിക്ക് മണിപ്പൂർ ടീമായ നെറോക്കയെ നേരിടും. വൺ സ്പോർട്സ് ചാനലിലും ഫേസ്ബുക്കിലും കളി തത്സമയസംപ്രേഷണം ഉണ്ടാകും.
മൂന്നു കളികളിൽ നിന്നും മൂന്നു പോയിന്റ് നേടിയ ഗോകുലം ലീഗ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഐസ്വാൾ എഫ് സിയോട് 2 -0 തോറ്റിരിന്നു. രണ്ടു കളികളിൽ നിന്നും 4 പോയിന്റ് നേടിയ നെറോക്ക , അഞ്ചാം സ്ഥാനത്താണ്.
ഘാനതാരങ്ങളായ ഡെന്നിസ് അന്റ്വി, ഫിലിപ്പ് അഡ്‌ജ എന്നിവരിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഗോകുലത്തിനു വേണ്ടി കളിച്ച നഥാനിയാൽ ഗാർഷ്യ ഈ സീസണിൽ നെറോക്കയ്ക്കൊപ്പമാണ്.