akgsma

കൊച്ചി: സ്വർണാഭരണ മേഖലയിൽ അടിച്ചേൽപ്പിക്കുന്ന പല നിയമങ്ങളും അടിവേരറക്കുന്നതും അനധികൃത കച്ചവടത്തെ വളർത്തുന്നതുമാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (ജി.ജെ.സി) ദേശീയ ചെയർമാൻ ആശിഷ് പെതെ പറഞ്ഞു.

ജി.ജെ.സി ദക്ഷിണ മേഖലാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന് സ്വീകരണം നൽകുന്ന ചടങ്ങും എ.കെ.ജി.എസ്.എം.എ സംസ്ഥാന കൺവെൻഷനും എറണാകുളം ഹോട്ടൽ ക്രൗൺ പ്ളാസയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പൊതുവളർച്ചയ്ക്ക് 10 ശതമാനം പങ്കുവഹിക്കുന്ന മേഖലയാണ് സ്വർണാഭരണ വിപണിയെന്നും ആശിഷ് പെതെ പറഞ്ഞു. എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. പി.എം.എൽ.എ., ഹാൾമാർക്കിംഗ്, ജി.എസ്.ടി., ആദായനികുതി വിഷയങ്ങളിൽ സെമിനാറുകളും നടന്നു.

ഹാൾമാർക്കിംഗ് സെമിനാർ ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ് (ബി.ഐ.എസ്) കേരള മേധാവി പി. രാജീവ് ഉദ്ഘാടനം ചെയ്‌തു. ഭവിൻ മേത്ത, ഷിന്റോ ആബേൽ, അശോക്, വിഷാൽ ഗഡ്‌കർ തുടങ്ങിയവർ സംസാരിച്ചു.

ഡോ.ബി. ഗോവിന്ദന്

സ്വീകരണം നൽകി

ജി.ജെ.സി ദക്ഷിണ മേഖലാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന് സംസ്ഥാന കൺവെൻഷനിൽ സ്വീകരണവും ഉപഹാരവും നൽകി.

ചടങ്ങിൽ ജി.ജെ.സി വൈസ് ചെയർമാൻ സയാം മെഹ്‌റ, നിലേഷ് ശൊഭാവത്, സുനിൽ പോദർ, സ‌ഞ്ജയ് അഗർവാൾ, സുരേഷ് ധ്രുവ്, മദൻ കോത്താരി, കെ. ശ്രീനിവാസൻ എമറാൾഡ്, ബി. പ്രേമാനന്ദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.