കൊച്ചി: കൊവിഡ് പ്രതിസന്ധികൾ മെല്ലെ മായുകയും നിക്ഷേപകർക്കിടയിൽ ശുഭപ്രതീക്ഷകൾ ശക്തമാവുകയും ചെയ്യുന്നുവെന്ന സൂചന നൽകി ഒക്‌ടോബർ-ഡിസംബർപാദത്തിൽ പ്രാരംഭ ഓഹരി വില്പനയുടെ (ഐ.പി.ഒ) നേട്ടക്കുതിപ്പ്. 19 കമ്പനികൾ ചേർന്ന് 184 കോടി ഡോളറിന്റെ (ഏകദേശം 13,500 കോടി രൂപ) സമാഹരണമാണ് കഴിഞ്ഞപാദത്തിൽ നടത്തിയത്.

87 കോടി ഡോളർ നേടിയ ഗ്ളാൻഡ് ഫാർമയാണ് സമാഹരണത്തിൽ മുന്നിൽ. കഴിഞ്ഞപാദത്തിൽ പുതുതായി ഓഹരി വിപണിയിൽ പ്രവേശിച്ച കമ്പനികളിൽ ഒമ്പതും ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. 2020ൽ ആകെ 43 ഐ.പി.ഒകൾക്ക് ഇന്ത്യ സാക്ഷിയായി. 409 കോടി ഡോളറാണ് സമാഹരണം. ഐ.പി.ഒകളുടെ എണ്ണത്തിൽ ലോകത്ത് ഒമ്പതാം സ്ഥാനവും കഴിഞ്ഞവർഷം ഇന്ത്യ നേടി.