magnesium

നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ മഗ്നീഷ്യം നമുക്ക് ലഭിക്കുന്നത്. മതിയായ അളവിൽ മഗ്നീഷ്യം ലഭിക്കാതെ വരുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ക്ഷീണം, തളർച്ച , പേശികളുടെ തുടിക്കൽ, തലവേദന, ഉറക്കമില്ലായ്മ, പേശികൾ വലിഞ്ഞു മുറുകൽ, മലബന്ധം, എന്നിവയാണ് മഗ്നീഷ്യം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ.

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഉണ്ടാകുന്നു.

ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മഗ്നീഷ്യം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മത്തങ്ങക്കുരു, എള്ള്, ഏത്തപ്പഴം, അണ്ടിപ്പരിപ്പ്, ചീര, ഇലക്കറികൾ, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ അത് മഗ്നീഷ്യത്തിന്റെ കുറവുകൊണ്ടാണോ എന്ന് തിരിച്ചറിയാൻ ആരോഗ്യ വിദഗ്ധന്റെ നിർദേശം തേടുക.