സോളാർ പീഡനക്കേസുകൾ സി ബി ഐക്ക് വിടാനുളള സർക്കാർ തീരുമാനത്തെ പരിഹസിച്ച് ആർ എസ് പി നേതാവ് ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേത്തിന്റെ പരിഹാസം. കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം സി ബി ഐക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ നൽകി വക്കീലിനെ ഇറക്കിയവർക്ക് ഇപ്പോൾ സി ബി ഐ എന്നാൽ കരളിന്റെ കരളാണ്. ആയിരക്കണക്കിന് നിവേദനങ്ങൾ ലഭിച്ചിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സി ബി ഐയെ ഏൽപ്പിക്കാൻ മടിയ്ക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സി ബി ഐയ്ക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതി എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
സംസ്ഥാന സർക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർക്ക് കേന്ദ്ര ഏജൻസികളോട് ഇപ്പോൾ എന്താ വിശ്വാസം, എന്താ ബഹുമാനം.
കൃപേഷ്,ശരത് ലാൽ എന്നീവരുടെ കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ നൽകി വക്കീലിനെ ഇറക്കിയവർക്ക് ഇപ്പോൾ സി ബി ഐ എന്നാൽ കരളിന്റെ കരളാണ്.
ആയിരക്കണക്കിന് നിവേദനങ്ങൾ ലഭിച്ചിട്ടും പൊതുജന ആവശ്യമുയർന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏൽപ്പിക്കാൻ മടിയ്ക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സിബിഐയ്ക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതി.
യു ഡി എഫിനെ തകർക്കുവാൻ ബി ജെ പി സി പി എം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇനിയും നിങ്ങൾക്ക് ആകില്ല. നിങ്ങൾ ഇനി എഫ്ബിഐയെ കൊണ്ട് വന്നാലും ഞങ്ങൾക്ക് യാതൊരു ഭയവും ഇല്ല.
സംസ്ഥാന സർക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർക്ക് കേന്ദ്ര...
Posted by Shibu Babyjohn on Sunday, 24 January 2021