tractor-rally

ന്യൂഡൽഹി: കാർഷിക ബില്ലുകൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ നാളെ നടത്തുന്ന ട്രാക്ടർ റാലിക്കായി ആയിരക്കണക്കിനുപേർ ഡൽഹിയിലേക്ക് എത്തിത്തുടങ്ങി. റാലിക്കുവേണ്ടിയുളള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. പൊലീസുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സംഘടനകൾ കർശന മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

രാജ്പഥിലെ പരേഡ് സമാപിച്ച ശേഷമാണ് റാലി തുടങ്ങുക. സിംഘു , തിക്രി, ഗാസിപുർ എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുന്ന റാലികൾ ഡൽഹിക്കകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘടനകൾ അവകാശപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും.

​അതിനിടെ ​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​ക്ഷോ​ഭ​ത്തി​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ക​ടി​പ്പി​ച്ച് ​നാ​സി​ക്കി​ൽ​ ​നി​ന്നും​ ​മും​ബ​യി​ലേ​ക്ക് ​ആ​ൾ​ ​ഇ​ന്ത്യ​ ​കി​സാ​ൻ​ ​സ​ഭ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലുളള​ ​​റാ​ലി​ ​തു​ട​ങ്ങി.​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ 21​ ജില്ലകളിൽ നിന്നുളള​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ക​ർ​ഷ​ക​രാ​ണ് 180​ കി​ലോ​മീ​റ്റ​ർ​ ​താ​ണ്ടി​ ​ ​മും​ബ​യി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തു​ന്ന​ത്.​ ​നൂ​റോ​ളം​ ​വാ​ഹ​ന​ങ്ങ​ളും​ ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​ഡ​ൽ​ഹി​യി​ലെ​ ​ക​ർ​ഷ​ക​ ​റാ​ലി​യ്ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​ക​ർ​ഷ​ക​ർ​ ​നാ​ളെ​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​അ​ത​ത് ​ക​ള​ക്ട്രേ​റ്റു​ക​ളി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തും.​ ​ട്രാ​ക്ട​റു​ക​ളും​ ​കാ​ള​വ​ണ്ടി​ക​ളും​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​റാ​ലി​ ​ന​ട​ത്തു​ക.