തിരുവനന്തപുരം: പാളയം പളളിയിൽ വികാരി മരിച്ച നിലയിൽ. സെന്റ് ജോസഫ് കത്തീഡ്രലിലെ സഹവികാരി ഫാ. ജോൺസണെയാണ് പളളിമേടയിൽ ഇന്നുരാവിലെ മരിച്ചനിലയിൽ കണ്ടത്. 30 വയസായിരുന്നു.
പളളിയിലെ ഒരു ജീവനക്കാരനാണ് രാവിലെ എട്ടുമണിയോടെ ജോൺസണെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. മരണകാരണം വ്യക്തമല്ല. മ്യൂസിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പുല്ലുകാട് സ്വദേശിയാണ് ജോൺസൺ.