സൂറത്ത്: ഭർത്താവ് നിരവധി തവണ വിവാഹം കഴിച്ചെന്ന് തിരിച്ചറിഞ്ഞ യുവതി അയാൾക്ക് കിടപ്പറയിൽ പ്രവേശനം നിഷേധിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ 21കാരിയാണ് ബെഡ്റൂമിൽ നിന്ന് അറുപത്തിമൂന്നുകാരനായ ഭർത്താവിനെ ഗെറ്റൗട്ടടിച്ചത്. തനിക്ക് അണുബാധയുണ്ടെന്നും അതിനാൽ ലൈംഗികബന്ധത്തിന് സാധിക്കില്ലെന്നുമാണ് യുവതി ഭർത്താവിനോട് പറഞ്ഞത്. ഭർത്താവ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാൻ യുവതി തയ്യാറായില്ല.
അയൂബ് ദേജിജ എന്ന കർഷകനാണ് വിവാഹം 'വീക്ക്നസ്' ആയ വ്യക്തി. അടുത്തിടെ യുവതിയുടെ ഭർത്താവ് മരിച്ചു. അതോടെ അയൂബ് അവരുമായി അടുപ്പം കൂടി.ഒരു സഹായി എന്നനിലയിലായിരുന്നു അദ്യം അടുത്തത്. ഒടുവിൽ ഇഷ്ടം തുറന്നുപറയുകയും യുവതി വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു. വിവാഹ സമ്മാനമായി അയാൾ പണവും സ്വർണവുമൊക്കെ നൽകുകയും ചെയ്തുവത്രേ. എന്നാൽ നേരത്തേ താൻ വിവാഹം കഴിച്ച കാര്യമൊന്നും അയൂബ് യുവതിയോട് പറഞ്ഞില്ല. മുൻ ഭാര്യമാരുമായുളള ബന്ധം അയൂബ് നേരത്തേ അവസാനിപ്പിച്ചിരുന്നു.
വിവാഹശേഷം അയൂബിന്റെ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന് നിരവധി ഭാര്യമാർ ഉണ്ടായിരുന്നു എന്നകാര്യം യുവതി അറിയുന്നത്. ചോദിച്ചപ്പോൾ നിസാരമായി തളളി. ഇതോടെ ഭർത്താവിനെ പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യരാത്രി കിടപ്പറയിൽ എത്തിയ അയൂബ് ലൈംഗികബന്ധത്തിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ശാരീരിക ശുദ്ധിയില്ലാത്തതിനാൽ ബന്ധപ്പെടൽ വേണ്ടെന്ന് യുവതി പറഞ്ഞു. മാത്രമല്ല അടുത്തുനിന്ന് മാറി കിടക്കണമെന്നും ആവശ്യപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും സമീപിച്ചെങ്കിലും ബന്ധപ്പെടാൻ യുവതി സമ്മതിച്ചില്ല. ശരീര ശുദ്ധിയില്ലായ്മയ്ക്കുപകരം അണുബാധയുണ്ടെന്ന കാരണമാണ് പറഞ്ഞത്. ദിവസങ്ങൾ വീണ്ടും കഴിഞ്ഞപ്പോഴാണ് ഭാര്യ തന്നെ മനപൂർവം ഒഴിവാക്കുകയാണെന്ന് അയാൾക്ക് വ്യക്തമായത്.
തന്റെ ആഗ്രഹപൂർത്തി നടക്കില്ലെന്ന് ഉറപ്പായതോടെ അറുപത്തിമൂന്നുകാരൻ ഏഴാമത്തെ ഭാര്യയ്ക്കുവേണ്ടിയുളള അന്വേഷണം തുടങ്ങിയിട്ടുണ്ട്.പ്രമേഹവും ഹൃദ്‌രോഗവുമുളള തന്റെ കാര്യങ്ങൾ നോക്കാൻ ഒരു ഭാര്യയെ വേണം എന്നാണ് അയൂബിന്റെ ആവശ്യം.