ടൊവിനോ തോമസും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'വാശി' എന്നാണ് സിനിമയുടെ പേര്. ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലാണ് ടൈറ്റിൽ പുറത്തുവിട്ടിരിക്കുന്നത്.
നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് സംവിധാനം ചെയ്യുന്നത്. വിഷ്ണു തന്നെയാണ് ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ്‌കുമാറാണ് സിനിമ നിർമ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും, നിധിൻ മോഹൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു.
ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഛായാഗ്രാഹണം: റോബി വർഗീസ് രാജ് , എഡിറ്റിംഗ്: മഹേഷ് നാരായണൻ, വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതവും നിർവ്വഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ: കെ.രാധാകൃഷ്ണൻ, പ്രോജക്ട് ഡിസൈനർ: ബാദുഷ എൻ.എം, കലാ സംവിധാനം: മഹേഷ് ശ്രീധർ, മേക്കപ്പ്: പി.വി ശങ്കർ, കോസ്റ്റ്യൂം: ദിവ്യ ജോർജ്, സൗൺഡ് ഡിസൈനിംഗ്:എം.ആർ രാജകൃഷ്ണൻ.