aleena

നടിയും അവതാരകയുമായ എലീന പടിക്കലും രോഹിത് പി. നായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ രോഹിത് എൻജിനിയറാണ്. കഴിഞ്ഞ ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്. വ്യത്യസ്‌ത മതക്കാരായതുകൊണ്ടു തന്നെ ഇരുവീടുകളിലും ആദ്യം എതിർപ്പായിരുന്നു. എന്നാൽ, തങ്ങളുടെ തീരുമാനത്തിൽ നിന്നും ഇരുവരും പിന്മാറില്ലെന്ന് തീരുമാനിച്ചതോടെയായിരുന്നു വിവാഹത്തിലേക്ക് വീട്ടുകാർ എത്തിയത്. അവതാരകയായിട്ടായിരുന്നു എലീന ടെലിവിഷൻ രംഗത്തേക്ക് എത്തുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്നു. ആ പരിപാടിയിലൂടെയാണ് എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. ആഗസ്‌തിലാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്.