vineeth

മകളെ ആദ്യമായി കടൽ കാണിച്ച ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. 'കണ്ണത്തിൽ മുത്തമിട്ടാൾ' എന്ന സിനിമയിലെ 'ഒരു ദൈവം തന്ത പൂവേ' എന്ന പാട്ടിന്റെ വരികളാണ് ചിത്രത്തിന് അടിക്കുറിപ്പായി വിനീത് നൽകിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയത്. ഏറെപ്പേരും പങ്കുവച്ചത് മനോഹര കാപ്ഷൻ എന്നു തന്നെയായിരുന്നു. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ 2012 ഒക്ടോബർ 18നാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. വിഹാൻ, ഷനയ എന്നിവരാണ് മക്കൾ. 2019 ഒക്ടോബറിലായിരുന്നു മകൾ പിറന്നത്.