juhi

പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു ഉപ്പും മുളകിലെ ലച്ചു. പക്ഷേ, സീരിയലിൽ നിന്നും ജൂഹി പിന്മാറിയെങ്കിലും ആരാധകർക്ക് ഇപ്പോഴും ലച്ചുവിനോടുള്ള ഇഷ്‌ടം കുറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം അടുത്തിടെ അതിൽ നിന്നും അകലം പാലിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി താരം സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തിയെങ്കിലും ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് ചിത്രത്തിനൊപ്പം കുറിച്ച കമന്റ്.'സന്തോഷത്തോടെയിരിക്കുക എന്നാൽ എല്ലാം പൂർണ്ണതയിലായിരിക്കുക എന്ന് അർഥമില്ല. മറിച്ച് അപൂർണ്ണതകൾക്കപ്പുറത്തേക്ക് നോട്ടമയക്കാൻ നിങ്ങൾ തീരുമാനിച്ചു എന്നാണ് അതിനർഥം', എന്നാണ് പുതിയ ചിത്രത്തിനൊപ്പം ജൂഹി കുറിച്ചിരിക്കുന്നത്. അതോടെ താരത്തിന്റെ പ്രണയം തകർന്നോ എന്ന് ചോദിക്കുന്നവരും ഏറെയാണ്.