m-sivasankar

കൊച്ചി: സ്വർണക്കടത്തിന് എൻഫോഴ്‌സ്‌മെന്റ് രജിസ്‌റ്റർ ചെയ്‌ത കേസിൽ എം.ശിവശങ്കറിന് ജാമ്യം. കേസിൽ അറസ്‌റ്റിലായി എൺപത്തൊൻപതാം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കള‌ളപ്പണക്കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇനി ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാം.

നേരത്തെ സ്വർണക്കടത്തിൽ കസ്‌റ്റംസ് എടുത്ത കേസിൽ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. അറസ്‌റ്റിലായി അറുപത് ദിവസമായാൽ ലഭിക്കുന്ന സ്വാഭാവിക ജാമ്യമാണ് ശിവശങ്കറിന് കേസിൽ ലഭിച്ചത്. എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തത് ഒക്ടോ‌ബർ 28നായിരുന്നു. കസ്‌റ്റംസ് കേസിൽ ഇതുവരെ ശിവശങ്കറിന്റെ കു‌റ്റപത്രം തയ്യാറായിട്ടില്ല. ഇതിനുള‌ള നടപടികൾ ആരംഭിച്ചിട്ടേയുള‌ളുവെന്നാണ് വിവരം. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ റബിൻസിനെ ചോദ്യം ചെയ്‌ത ശേഷം പ്രതികളെയെല്ലാം കേസിൽ പ്രതിചേർക്കാൻ മൂന്ന് മാസമെങ്കിലുമെടുക്കും എന്നതാണ് കുറ്റപത്രം താമസിക്കാൻ കാരണമായത്.