രാവ് അറിഞ്ഞതേയില്ല രാപ്പാടി അറിഞ്ഞില്ല
ഓണപ്പുടവ നീ ചുറ്റിനിൽക്കും
ഈ തിരുവോണനാളിൽ
മനസിന്റെ കോണിൽ എവിടെയോ
മറയുന്ന ഓണനിലാവും പൂ തുമ്പികളും
ഊഞ്ഞാലിലാടുന്ന കിളികളെ
ഈ ഓണത്തിൻ സൗരഭ്യം അറിഞ്ഞോ നിങ്ങളും
മച്ചിൻമേൽ കുറുകുന്ന പ്രാവുകളെ
നൃത്തം ചവിട്ടുവാൻ വന്നിടുമോ
ഈ മാവേലി മന്നനെ വരവേറ്റിടുമോ
പിച്ചിയും മുല്ലയും കോളാമ്പി പൂക്കളും
സൗരഭ്യം ചൊരിയുന്ന ഈ നാളുകളിൽ
എൻ അത്തത്തിൽ ചന്തം ചാർത്തുവാൻ
വന്നീടുമോ എൻ തിരുമുറ്റത്ത്
ആയിരം വർണങ്ങൾ ചാർത്തി
എൻ ഓർമകളിൽ മനസിന്റെ സന്തോഷം പൂമഴ പെയ്തിറങ്ങും
ആയിരം പൂമഴ പെയ്തിറങ്ങും