
പ്രീമിയം ഹാച്ച്ബാക്കായ ആൽട്രോസിന്റെ ഐ ടർബോയുടെ വില കമ്പനി വെളിപ്പെടുത്തി. 7.73 ലക്ഷം രൂപയാണ് ബേസ് മോഡലായ എക്സ് ടി ഐയുടെ വില. എക്സ് ഇസെഡ് പ്ലസ് പെട്രോൾ, ഡീസൽ മോഡലുകളുടെ വില യഥാക്രമം 8,25,500, 9,45,500 എന്നിങ്ങനെയാണ്. 'നെക്സനി'ൽ നിന്നു കടമെടുത്ത 1.2 ലീറ്റർ, ടർബോ ചാർജ്ഡ്, ഇൻലൈൻ മൂന്നു സിലിണ്ടർ, പെട്രോൾ എൻജിനാണ് ആൽട്രോസ് ഐ ടർബോയ്ക്ക് കരുത്തേകുന്നത്. 110 പി എസ് വരെ കരുത്തും 150 എൻ എമ്മോളം ടോർക്കുമാണ് എൻജിൻ സൃഷ്ടിക്കുക. സിറ്റി, സ്പോർട് ഡ്രൈവിംഗ് മോഡുകളോടെയാണ് വാഹനത്തിന്റെ വരവ്.