hero-xtreme

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ ഇതുവരെയുള്ള മൊത്തം ഉൽപ്പാദനം 10 കോടി യൂണിറ്റ് പിന്നിട്ടു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള നിർമാണശാലയിൽ നിന്നു പുറത്തെത്തിയ 'എക്സ്ട്രീം 160 ആർ' ബൈക്കാണു ഹീറയ്‌ക്ക് പുതിയ നേട്ടം സമ്മാനിച്ചത്. കൂടാതെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം പത്തിലധികം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. 1984 മുതൽ 2021 വരെയുള്ള കാലയളവിലാണ് ഹീറോ ഇത്രയധികം വാഹനങ്ങൾ വിറ്റഴിച്ചത്.