dutch

ആംസ്റ്റർഡാം: നെതർലാൻഡിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ കർഫ്യൂവിനെതിരെ ശക്തമായ പ്രതിഷേധം നടത്തി ജനങ്ങൾ. പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ 240 ഓളം ലോക്ക്ഡൗൺ വിരുദ്ധ പ്രകടനക്കാരെ നെതലർലാന്റ് പൊലീസ് അറസ്റ്റ്ചെയ്തു. രാത്രികാലത്തുൾപ്പടെയുള്ള കർഫ്യൂ ഉൾപ്പടെ കൂടുതൽ ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ തലസ്ഥാനമായ അംസ്റ്റാർഡാമുൾപ്പടെയുള്ള ഡച്ച് നഗരങ്ങളിലും പ്രധാന പട്ടണങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സെൻട്രൽ അംസ്റ്റർഡാമിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ തുരത്താൻ പൊലീസിന് ജലപീരങ്കിയും നായ്ക്കളെയും ഉപയോഗിക്കേണ്ടിവന്നു. പ്രതിഷേധത്തിൽ 200ഓളം പേർ പങ്കെടുത്തിരുന്നതായും അതിൽ കല്ലും പടക്കവും വലിച്ചെറിഞ്ഞവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും അവർ വ്യക്തമാക്കി. കുറഞ്ഞത് 10 പട്ടണങ്ങളിൽ പ്രതിഷേധക്കാരെ തുരത്താൻ പൊലീസിനെ വിന്യസിച്ചു. അതേസമയം, കർഫ്യൂ ലംഘിച്ചതിന് രാജ്യവ്യാപകമായി 3600ൽപ്പരം ആളുകൾക്ക് പിഴചുമത്തി..

അമർഷം തീർത്ത് പ്രതിഷേധക്കാർ

കൊവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെതുടങ്ങിയ ലോക്ക്ഡൗൺ വീണ്ടും കടുത്ത നിയന്ത്രണങ്ങളോടെ തുടർന്നതിൽ പ്രതിഷേധിച്ചാണ് രാജ്യത്ത് കലാപം ആരംഭിച്ചത്. രാജ്യത്ത് ലോക്ക്ഡൗൺ നിറുത്തുക എന്ന ബാനറുമായി തൊരുവിലറങ്ങിയത്.

പ്രതിഷേധക്കാരുടെ അമർഷം തീർക്കാൻ പൊതുമുതലായ വാഹനങ്ങൾ കത്തിക്കയും കല്ലെറിഞ്ഞ് നശിപ്പിച്ചതായും ഇൻദ്ഹോവൻ( Eindhoven) റെയിൽവേസ്റ്റേഷനിലെ വ്യാപരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്തെന്നും നിരവധി ഡച്ച് ദേശീയ ബ്രോഡ്കാസ്റ്റ് എൻ..ഒ..എസ് അറിയിച്ചു.. അതേസമയം ഇൻദ്ഹോവൻ റെയിൽവേസ്റ്റേഷൻഒഴിവാക്കാൻ ഡച്ച് റെയിൽ കമ്പനിയായ എൻ..എസ് യാത്രക്കാരോട് ആവശ്യപ്പെട്ടു.. ജർമ്മനിയുടെ അതിർത്തിക്കടുത്തുള്ള എൻഷെഡിൽ നഗരത്തിലെ ഒരാശുപത്രിയുെ ജനാലകൾ പ്രതിഷേധക്കാർ തകർത്തു.. ഉർക്ക് ഗ്രാമത്തിലെ കൊവിഡ് പരിശോധനാ കേന്ദ്രം തീയിട്ടുനശിപ്പിച്ചു..

വാൻഗോഗ് മ്യൂസിയത്തിന്റെമതിലിനുനോരെ പ്രതിഷേധക്കാർ സ്പ്രേ ചെയ്യ്തു..

രാജ്യത്ത് നിരവധി നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും ഉർക്കിലെ കൊവിഡ് സ്ക്രീനിംഗ് സെന്റെർ തീവച്ചതോടെ പ്രതിഷേധക്കാർ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്..

ഹ്യൂഗോ ഡി ജോംഗ്, ആരോഗ്യമന്ത്രി