police-medal

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചുളള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളിൽ പത്തെണ്ണം കേരളത്തിന്. ഇന്റലിജൻസ് അഡീഷണൽ ഡയറക്‌ടർ ജനറൽ ടി കെ വിനോദിന് വിശിഷ്‌ടസേവനത്തിനുളള മെഡൽ ലഭിച്ചപ്പോൾ ഒമ്പത് പേർ സ്‌തുത്യർഹ സേവനത്തിനുളള മെഡൽ നേടി.

തിരുവനന്തപുരം സൗത്ത് സോൺ ഐ ജി ഹർഷിത അട്ടലൂരി, പൊലീസ് ട്രെയിനിംഗ് കോളേജ് എസ് പി കെ എൽ ജോണിക്കുട്ടി, വിജിലൻസ് എസ് പി എൻ രാജേഷ്, മലപ്പുറത്തെ ഡെപ്യൂട്ടി കമൻഡാന്റ് ബി അജിത്കുമാർ, കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ കെപി അബ്‌ദുളള റസാഖ്, കാസർകോട് ഡി വൈ എസ് പി ഹരിഷ്ചന്ദ്രനായക്, കൊല്ലം കരുനാഗപ്പളളി സി ഐ എസ് മഞ്ജുലാൽ, വൈക്കം എസ് ഐ കെ നാസർ, മലപ്പുറം എസ് പി ഓഫീസിലെ കെ വത്സല എന്നിവരാണ് സ്‌തുത്യർഹ സേവനത്തിന് മെഡൽ നേടിയവർ.

ധീരതയ്‍ക്കുളള മെഡലിന് ഇത്തവണ കേരളത്തിൽ നിന്ന് ആരും അർഹരായില്ല. ഈ വർഷം രാജ്യമൊട്ടാകെ 946 പേർക്കാണ് പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചത്. ഗൽവാൻ താഴ്‍വരയിൽ ചൈനയുമായുളള സംഘർഷത്തിൽ വീരമൃത്യു വരിച്ച ബിഹാർ റെജിമെന്റിലെ കമാൻഡിംഗ് ഓഫീസർ തെലങ്കാന സ്വദേശി കേണൽ സന്തോഷ് ബാബുവിനാണ് മരണാനന്തര മഹാവിർ ചക്ര.