സ്‌കോഡയുടെ പുതിയ ഇടത്തരം എസ്.യു.വിയാണ് വിഷൻ ഇൻ. ഹ്യുണ്ടായ് ക്രേറ്റയും കിയ സെൽറ്റോസും എം.ജി ഹെക്ടറും ടാറ്റ ഹാരിയറുമാണ് എതിരാളികൾ. മാർച്ചിൽ വാഹനം എത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എൻജിനുകളെ കുറിച്ച് കാര്യമായ സൂചനകളൊന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും ഒരു ലീറ്റർ ടർബോ, 1.5 ലീറ്റർ പെട്രോൾ എൻജിനോടെയാകും വാഹനം എത്തുക. ആറു സ്‌പീഡ് മാനുവൽ, ഏഴു സ്‌പീഡ് ഓട്ടമാറ്റിക് ഗീയർബോക്‌സുകളിൽ ലഭ്യമാകും.