death

ബെംഗളൂരു: കന്നഡ ബിഗ് ബോസ് താരവും സിനിമാ നടിയുമായ ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷാദരോ​ഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഇതുസംബന്ധിച്ച് 2020 ജൂലായ് 22ന് ജയശ്രീ തന്റെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ഞാൻ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട പറയുന്നു എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. പോസ്റ്റ് പിന്നീട് അവർ ഡിലീറ്റ് ചെയ്തിരുന്നു.

തന്റെ മരണം മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവിലൂടെയും അവർ പറഞ്ഞിരുന്നു.

കന്നട ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്ന ജയശ്രീ. ഉപ്പു ഹുലി ഖാര എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.