ബീജിംഗ്: ചൈനയിലെ ഖനിയിലുണ്ടായ അപകടത്തിൽപ്പെട്ട് രണ്ടാഴ്ചയിലേറെയായി മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഒമ്പത് ചൈനീസ് ഖനിത്തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 10ആയി.. ഒരു ഖനി തൊഴിലാളിയെഇനിയും കണ്ടെത്തിയിട്ടില്ല.. കിഴക്കൻ ഷാൻഡോംഗ് പ്രവിശ്യയിലെ ഹുഷാൻ ഖനിയിൽ ജനുവരി 10 ന് ഉണ്ടായ സ്ഫോടനത്തിൽ 22 പേരടങ്ങുന്ന സംഘമാണ് ഭൂമിക്കടിയിൽ കുടുങ്ങിയത്. രക്ഷാപ്രവർത്തകർ നീളമുള്ള ഷാഫ്റ്റുകളിലൂടെ വിതരണം ചെയ്തിരുന്ന ഭക്ഷണ പദാർത്ഥങ്ങളും മരുന്നുകളും വഴിയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഭുമിക്കടിയിൽ കുടുങ്ങിയ 22 പേരിൽ 11 പേരെ ഞായറാഴ്ച രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ടവരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രൻണ്ടുപോരുടെ നില ഗുരുതരമായി തുടരുകയാണ്.. വ്യാഴാഴ്ച മരിച്ച ഖനിത്തൊഴിലാളി ഉൾപ്പെടെ മരിച്ച 9 ഖനിത്തൊഴിലാളികളുടേയും മൃതദേഹങ്ങളും പുറത്തെടുത്തു. അവശേഷിക്കുന്ന ഖനിത്തൊഴിലാളിയെ കണ്ടെത്തുന്നത് വരെ രക്ഷാ പ്രവർത്തനം തുടരുമെന്നും ഖനിയിലെ ഉയർന്ന ഭൂഗർഭ ജല നിരക്ക് രക്ഷാ പ്രവർത്തനം സങ്കീർണമാക്കിയെന്നും മേയർ ചെൻ ഫൈ പറഞ്ഞു. ഒരാഴ്ച മുമ്പ് ആരംഭിച്ച രക്ഷാ പ്രവർത്തനത്തിനിടയിൽ ആദ്യം ഒരു ഖനിത്തൊഴിലാളിയെ ജീവനോടെ കണ്ടെത്തിയിരുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ചൈനീസ് ഖനികളിൽ അപകടങ്ങൾ പതിവാണ്. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡി..എൻ..എ സാമ്പിളുകൾ ശേഖരിച്ചതായി അധികൃതർ അറിയിച്ചു..