namassivayam

ചെന്നൈ: പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രി നമശ്ശിവായം രാജിവച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നമശ്ശിവായത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പുതുച്ചേരി കൊൺഗ്രസ് വ്യക്തമാക്കി.

മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തർക്കമാണ് പാർട്ടി വിടാൻ കാരണമെന്നാണ് റിപ്പോർട്ട്.

പാർട്ടി വിടാനുള്ള തീരുമാനം കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നാളെ അദ്ദേഹം ഡൽഹിയിലേക്ക് പോകുമെന്നും ബി.ജെ.പിയിൽ ചേരുമെന്നും റിപ്പോർട്ടുണ്ട്. മൂന്ന് മുതല്‍ അഞ്ച് എംഎല്‍എമാരെ തന്റെ കൂടെ കൊണ്ടുപോകാനുള്ള ശ്രമം നമശ്ശിവായം നടത്തുന്നുണ്ട്.

പാർട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാംസ്ഥാനക്കാരനാണ് പൊതുമരാമത്ത്

നമശ്ശിവായം. പൊതുമരാമത്ത് വകുപ്പാണ് മന്ത്രിസഭയിലെ രണ്ടാമനായ ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. 2016ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടിയ ആളായിരുന്നു നമശ്ശിവായം. അത് നടക്കാതെ വന്നതോടെ പാർട്ടിയിലും ഭരണത്തിലും കൃത്യമായ സ്ഥാനം നൽകിയില്ലെന്ന് അദ്ദേഹം ആക്ഷേപം ഉന്നയിച്ചിരുന്നു.