ee

ദിവസവും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി മനസിലാക്കി വേണം വ്യായാമമുറകൾ സ്വീകരിക്കേണ്ടത്. സ്‌ട്രെച്ചിംഗ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വർധിപ്പിക്കാനും സാധിക്കും. മാത്രവുമല്ല, നടുവേദനയ്‌ക്ക് ഏറ്റവും നല്ലത് സ്‌ട്രെച്ചിംഗ് വ്യായാമമാണ്. അതോടൊപ്പം തന്നെ നടക്കാനും സമയം കണ്ടെത്തണം. യോഗ ചെയ്യുന്നതും നല്ലതാണ്.

ആരോഗ്യം പ്രദാനം ചെയ്യുന്നതിൽ ഉറക്കത്തിനും പ്രാധാന്യമുണ്ട്. കുറഞ്ഞത് ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങാൻ കഴിയണം. ഉറക്കക്കുറവ് പല സമ്മർദങ്ങൾക്കുമിടയാക്കും. ആഹാര കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. ഹോൾ വീ​റ്റ്, തവിടുള്ള അരി, ഹോൾ വീ​റ്റ് ബ്രെഡ് തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തണം. കൃത്യമായ സമയത്ത് തന്നെ ആഹാരം കഴിക്കുകയും വേണം. ശരീരം അധികം വണ്ണിക്കാതിരിക്കാൻ ആഹാരത്തിൽ നിയന്ത്രണവും ഏർപ്പെടുത്തണം. മധ്യവയസായാൽ ഡയറ്റ് നോക്കുന്നത് നല്ലതാണ്. എന്നുകരുതി അധികമായി മെലിയരുത്. പെട്ടെന്ന് വണ്ണം കുറയ്‌ക്കാനായി ക്രാഷ് ഡയ​റ്റുകൾ പരീക്ഷിക്കരുത്. ഭക്ഷണകാര്യത്തിൽ ചെറിയ ചെറിയ മാ​റ്റങ്ങളേ പെട്ടെന്ന് വരുത്താവൂ.