mamata-banerjee

കൊൽക്കത്ത: ബംഗാളിലെ സാംസ്കാരിക നായകന്മാരെയെല്ലാം ബി.ജെ.പി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഞാൻ ആ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ചില മതഭ്രാന്തന്മാർ പ്രധാനമന്ത്രിയുടെ മുന്നിൽ വച്ച് എന്നെ പരിഹസിച്ചു. എന്നെ അവർക്ക് അറിയില്ല. നിങ്ങൾ എന്റെ നേരെ തോക്ക് ചൂണ്ടിയാൽ. ഞാൻ നിങ്ങളെ ആയുധപ്പുര തന്നെ കാണിക്കാം. എന്നാൽ,​ ആയുധങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള രാഷ്ട്രീയത്തിൽ എനിയ്ക്ക് വിശ്വാസമില്ല - കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പങ്കെടുത്ത ചടങ്ങിൽ വച്ച് ചിലർ ജയ് ശ്രീ റാംമെന്ന് മുദ്രാവാക്യം മുഴക്കിയ സംഭവവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മമത.