guru-10

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ,ലോകത്തെ ഏറ്റുവും ഉയരമുള്ള വിശ്വ വിഗ്രഹ പ്രതിഷ്ഠ സംസ്ഥാനത്ത് ഉചിതമായ സ്ഥലത്ത് സ്ഥാപിക്കും.

വൈക്കം സത്യാഗ്രഹത്തെ തുടർന്ന്,1924ൽ ടി.കെ.മാധവന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സമത്വ തത്വവാദ സംഘം എന്ന സംഘടനയെ പബ്ലിക് ട്രസ്റ്രായി പുനരുജ്ജീവിപ്പിച്ചു കൊണ്ടാണ് ബൃഹത്തായ ഈ പദ്ധതി നടപ്പിലാക്കുന്നത്.ഇതിനായി നൂറേക്കർ വിസ്തീർണമുള്ള ശ്രീനാരായണ സാംസ്കാരിക സമുച്ചയം ശ്രീനാരായണ കേന്ദ്രം എന്ന പേരിൽ സ്ഥാപിക്കും. അയ്യായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ചേർന്ന ശ്രീനാരായണ വിശ്വാസികളുടെ യോഗം തുടക്കംകുറിച്ചു.

സ്വാമി സച്ചിദാനന്ദ യോഗം ഉദ്ഘാടനം ചെയ്തു. ഈ ആശയം ജനങ്ങളിൽ എത്തിക്കുന്നതിന് രാജ്യത്തിന് അകത്തും പുറത്തും ജാതി, മത,കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഉത്തമ ചിന്തകരുടെ സമ്മേളനങ്ങൾ ചേരാനും തീരുമാനിച്ചു.കാസർകോട് കേന്ദ്ര സർവകലാശാലയ്ക്ക്

ശ്രീനാരായണ ഗുരുവിന്റെ പേര് നൽകുമെന്ന വാഗ്ദാനം പാലിക്കണമെന്ന് കേന്ദ്ര സർക്കാരിനോ‌ട് ആവശ്യപ്പെട്ടു. യോഗത്തിൽ ബി.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സുദർശനൻ,രാജൻ പെരിയ, വിജയ ഹരി,വി.എസ്.അനിൽ കുമാർ,അഡ്വ.വെമ്പായം അനിൽ കുമാർ,പ്രൊഫ.സുശീല,

അഡ്വ.വിജയധരൻ,അഡ്വ.നിർമ്മലാനന്ദൻ എന്നിവർ സംസാരിച്ചു.