netaji

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചിത്രം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്‌ അനാച്ഛാദനം ചെയ്തതിന് പിന്നാലെ വിമർശനം. നേതാജിയുടെ ജീവിതം പറയുന്ന സിനിമയിൽ അഭിനയിച്ച ബംഗാളി നടനായ പ്രൊസെൻജിത് ചാറ്റർജിയുടെ ചിത്രമാണ് പ്രസിഡന്റ് അനാച്ഛാദനം ചെയ്‌തെന്നാണ് ചിലർ ആരോപിക്കുന്നത്.

Would like to congratulate Paresh Maity for the wonderful piece of art in remembrance of our National hero Netaji Subhas Chandra Bose. As an Actor,I’m elated that people thought,that the painting resembles my character in Gumnami,dir. by @srijitspeaketh and prosthetics by Somnath pic.twitter.com/HBkXvwFFSw

— Prosenjit Chatterjee (@prosenjitbumba) January 25, 2021

എന്നാൽ ഇത് നേതാജിയുടെ ചിത്രം തന്നെയാണ് എന്നാണ് സുഭാഷ് ചന്ദ്ര ബോസിന്റെ കഥ പറയുന്ന 'ഗുംനാമി' എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത് മുഖർജി പറയുന്നത്. രാഷ്‌ട്രപതി ഭവനിലെ ചിത്രം നേതാജിയുടെ യഥാർത്ഥ ഫോട്ടോ അടിസ്ഥാനപ്പെടുത്തി പരേഷ് മൈതി വരച്ച ചിത്രമാണെന്നും സിനിമയിലെ നേതാജിയുമായി അതിനു സമയമുണ്ടെങ്കിൽ അത് 'ഗുംനാമി'യുടെ മേക്കപ്പ്മാനായ സോംനാഥ് കുന്ദുവിന്റെ കഴിവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

The following is the picture on the basis of which the painting at Rashtrapati Bhawan was painted by Paresh Maity. For any similarity of Prosenjit's look to this photo, the credit goes to Somnath Kundu. #Gumnaami @prosenjitbumba pic.twitter.com/Lhy5FTzjtt

— Srijit Mukherji (@srijitspeaketh) January 25, 2021

ചിത്രത്തെ താൻ അവതരിപ്പിച്ച കഥാപാത്രമായി ജനങ്ങൾ മനസിലാക്കിയതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രൊസെൻജിത് ചാറ്റർജിയും ട്വീറ്റ് ചെയ്തിരുന്നു.

The original photo of Netaji on which artist Paresh Maity based the portrait unveiled at Rashtrapati Bhawan was sourced from Jayanti Bose Rakshit, Netaji’s grand neice. https://t.co/dQozvPSZml

— Nistula Hebbar (@nistula) January 25, 2021

മാദ്ധ്യമപ്രവർത്തകരായ ബർഖ ദത്ത്, രാജ്ദീപ് സർദേശായി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരാണ് പെയിന്റിങ്ങിനെതിരെ സോഷ്യൽ മീഡിയ വഴി ആദ്യം രംഗത്ത് വന്നത്. എന്നാൽ സംഭവത്തിലെ സത്യാവസ്ഥ പുറത്തുവന്നതോടെ ഇവർ തങ്ങളുടെ പോസ്റ്റുകൾ നീക്കം ചെയ്തു. രാജ്ദീപ് സർദേശായി ഉൾപ്പെടെയുള്ള ചിലർ തന്റെ മുൻ ട്വീറ്റ് നീക്കം ചെയ്യുന്നതായി അറിയിക്കുകയും ചെയ്തു.

The Government insists that the Netaji portrait in the @rashtrapatibhvn is an original portrait and not from a movie. Tweet deleted. An official clarification likely to be made soon. This is the pic from the movie👇 pic.twitter.com/XbJ7jrvWn8

— Rajdeep Sardesai (@sardesairajdeep) January 25, 2021

അതിനിടെ ചിത്രം വരച്ച പരേഷ് മൈതിക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ സഹോദരന്റെ ചെറുമകളായ ജയന്തി ബോസ് രക്ഷിത് നേതാജിയുടെ ഫോട്ടോ നൽകിയിരുന്നെന്ന വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചിത്രം ബംഗാളി നടന്റേതാണെന്ന് പറയുന്നതിനൊപ്പം ചിലർ ട്രോളുകളുമായും രംഗത്ത് വന്നിരുന്നു. 'അടുത്തത് ആരാണ്? ഗാന്ധി സിനിമയിലെ ബെൻ കിംഗ്സ്ലിയോ?' എന്ന് മറ്റും പറഞ്ഞുകൊണ്ട് ചിലർ സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നിരുന്നു.

Dear @rashtrapatibhvn this is actor Ben Kingsley not Mahatma Gandhi. Pro tip for the next portrait you unveil. Might save the blushes pic.twitter.com/YqxLV96fKo

— Swati Chaturvedi (@bainjal) January 25, 2021

പരേഷ് മൈതി വരച്ച ചിത്രം ചുവടെ:

View this post on Instagram

A post shared by Art Alive Gallery (@artalivegallery)