oman

മ​സ്​​കറ്റ്​: ഒ​മാ​നിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ൾ വ്യാ​പി​പ്പി​ച്ചു. ​ ആ​റു മേ​ഖ​ല​ക​ളി​ലെ ഫി​നാ​ൻ​സ്, അ​ക്കൗ​ണ്ടി​ഗ്​ ജോ​ലി​ക​ളി​ലാ​ണ്​ ഏ​റ്റ​വും പു​തിയ​താ​യി വി​ദേ​ശി​ക​ൾ​ക്ക്​ വി​സ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ൻ​ഷ്വറ​ൻ​സ്​ ക​മ്പ​നി​ക​ളി​ലെ​യും ഇ​ൻ​ഷ്വറ​ൻ​സ്​ ബ്രോ​ക്ക​റേ​ജ്​ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളി​ലെ​യും ഫി​നാ​ൻ​ഷ്യ​ൽ, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ത​സ്​​തി​ക​ക​ളാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യത്. ഷോ​പ്പി​ഗ്​ മാ​ളു​ക​ൾ​ക്കു​ള്ളി​ലെ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ വി​ൽ​പ​ന, അ​ക്കൗ​ണ്ടി​ഗ്, മ​ണി എ​ക്​സ്​​ചേ​ഞ്ച്, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, സാ​ധ​ന​ങ്ങ​ൾ ത​രം​തി​രി​ക്ക​ൽ തു​ട​ങ്ങി​യ ജോ​ലി​കൾ, വാ​ഹ​ന ഏ​ജ​ൻ​സി​ക​ളി​ലെ അ​ക്കൗ​ണ്ട്​ ഓ​ഡി​റ്റി​ഗ് ത​സ്​​തി​ക, പ​ഴ​യ​തും പു​തി​യ​തു​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ വില്​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​സ്​​തി​ക​ക​ൾ എ​ന്നി​വ​യും സ്വ​ദേ​ശി​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടെന്ന് മ​ന്ത്രി​ത​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മ​ല​യാ​ളി​ക​ളെ കാ​ര്യ​മാ​യി​ത​ന്നെ ബാ​ധി​ക്കു​ന്ന​താ​ണ്​ പു​തി​യ സ്വ​ദേ​ശി​വ​ത്​​ക​ര​ണം.. ഇ​ൻ​ഷ്വ​റ​ൻ​സ്​ ക​മ്പ​നി​ക​ളി​ലും ഇ​ൻ​ഷ്വ​റ​ൻ​സ്​ ബ്രോ​ക്ക​റേ​ജ്​ രം​ഗ​ത്തും ഇ​തി​ന​കം 80 ശ​ത​മാ​ന​ത്തോ​ളം സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​ന്നു​ക​ഴി​ഞ്ഞു.