oman

മ​സ്​​ക​റ്റ്​: ഒ​മാന്റെ ക​ര അ​തി​ർ​ത്തി​ക​ൾ ഒ​രാ​ഴ്​​ച​കൂ​ടി അ​ട​ച്ചി​ടാ​ൻ തീരുമാനം.. കൊവി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ചു​മ​ത​ല​യു​ളള സു​പ്രീം ക​മ്മി​റ്റി യോ​ഗത്തിന്റോതാണ് തീരുമാനം.. ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ വൈ​കീ​ട്ട്​ ആ​റു​മ​ണി വ​രെ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ടാ​നാ​ണ്​ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന ​യോ​ഗ​ത്തി​ൽ തീ​രു​മാ​നിച്ചത്. കൊ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 18ന്​ ​വൈ​കീ​ട്ട്​ 6നാണ് ​ ഒ​മാന്റെ ക​ര അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​ത്. കൊവി​ഡി​ൻറെ പു​തി​യ വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച സ്​​പെ​ഷ​ൽ ടെ​ക്​​നി​ക്ക​ൽ സം​ഘ​ത്തി​ൻറെ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​ട​ച്ചി​ട​ൽ നീ​ട്ടാ​ൻ തീ​രു​മാ​ന​മാ​യ​തെ​ന്ന് അധികൃതർ പറഞ്ഞു.