രണ്ടാമതും അമ്മയാകാനുള്ള തയ്യറാടെുപ്പിലാണ് ബോളിവുഡ് താരം കരീന കപൂർ.. ഗർഭകാലത്തെ ചിത്രങ്ങൾ താരം നേരത്തെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവച്ചിരുന്നു, ഇപ്പോഴിതാ ഗർഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്..
യോഗ ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. പ്യൂമ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണിത്. ഗർഭാവസ്ഥയിൽ ഇതിനു മുമ്പും നടി ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു. താരത്തിന്റെ മെറ്റേണിറ്റി ഫാഷനും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രണ്ടാമത്തെ കുഞ്ഞിനവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ഓഗസ്റ്റിലാണ് കരീന–സെയ്ഫ് അലി ഖാൻ ദമ്പതികൾ വെളിപ്പെടുത്തിയത്.