doller

വാഷിംഗ്ടൺ: 2020ലെ കൊവിഡ് കാലം ലോകത്തിന് സമ്മാനിച്ചത് കൊടിയ വറുതിയാണ്. കോടിക്കണക്കിന് പോർ പട്ടിണിയില്ക്ക് വീണു. അതേസമയം കൊവിഡ് കാലം കോടീശ്വരന്മാർക്ക് നല്ലകാലമായിരുന്നെന്ന് ഓക്സ്ഫോമിന്റെ റിപ്പോർട്ട്. അസമത്വ വൈറസ് എന്ന പേരിൽ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ഉച്ചകോടിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. സമ്പത്ത് ചെറിയ വിഭാഗം ആളുകളിൽ കേന്ദ്രീകരിക്കുന്നതിന്റെ പ്രത്യാഘാതം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ പ്രകടമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. . 20 കോടിക്കും 50 കോടിക്കുമിടയിൽ ആളുകൾ അതുവഴി പുതിയതായി കൊടിയ ദാരിദ്ര്യത്തിൽ മുങ്ങിയതായി ലോകബാങ്ക്​ റിപ്പോർട്ട്​ പറയുന്നു. കഴിഞ്ഞവർഷം മാര്‍ച്ച് 18നും ഡിസംബര്‍ 31-നും ഇടയില്‍ ലോകത്തെ കോടീശ്വരന്മാരുടെ സമ്പത്ത് 390 കോടി ഡോളര്‍ (ഏകദേശം 28,400 കോടി രൂപ) വര്‍ധിച്ചതായി ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിസമ്പന്നരില്‍ മുമ്പന്മാരായ പത്തു പേരുടെ സമ്പത്തില്‍ 540 ബില്യണ്‍ ഡോളര്‍ വര്‍ധനവാണ് ഉണ്ടായത്. വിമാനസര്‍വീസുകള്‍ നിറുത്തലാക്കിയപ്പോള്‍ പലരും സ്വന്തമായി ജെറ്റുകള്‍ വരെ വാങ്ങുകയും ചെയ്തുവെന്നു ദരിദ്രരായിപ്പോയ കോടികളിൽ പലരും 10 വർഷമെടുത്താലും തിരിച്ചുവരുമോയെന്ന്​ ഉറപ്പിക്കാനാകില്ലെന്ന്​ ഒകസ്​ഫാം റിപ്പോർട്ട്​ പറയുന്നു. അതേസമയം, ഇവരുടെ സമ്പത്തിൽ നിന്ന് 80 ബില്യൺ ഡോളർ മാത്രം മതിയായിരുന്നു പട്ടിണിയിലേക്ക് വീണ പാവപ്പെട്ടവർക്ക് ഒരു വർഷം പിടിച്ചുനിൽക്കാൻ..