ന്യൂഡൽഹി: മൊഡേണ വാക്‌സിൻ ഇന്ത്യയിലെത്തിക്കാൻ ടാറ്റ ഗ്രൂപ്പ് അമേരിക്കൻ മരുന്ന് കമ്പനിയായ മൊഡേണയുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്‌നോസ്റ്റിക്‌സ് സി.എസ്.ഐ.ആറുമായി (കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) സഹകരിച്ചായിരിക്കും വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണം നടത്തുകയെന്നാണ് വിവരം.
അതേസമയം വാക്‌സിൻ ഇത് സംബന്ധിച്ച് മൊഡേണയും ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്‌സും ഇതുവരെ പ്രതികരിച്ചിട്ടില്ല.