biden

വാഷിംഗ്ടൺ: ജവനിതകമാറ്റം വന്ന കൊവിഡ് പടരുന്ന സാഹചകര്യത്തിൽ യു.എസിൽ തുടരുന്ന യാത്രാ നിയന്ത്രണങ്ങളിൽ ഇളവില്ലെന്ന് യു.എസ് പ്രസിഡന്റ് ബൈഡൻ അറിയിച്ചു. യു.കെ, അയർലന്റ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങൾക്കൊപ്പം ദക്ഷിണാഫ്രിക്കയും ഉൾപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരം ഒഴിയുന്നതിന് രണ്ട് ദിവസം മുൻപ് യാത്രാ വിലക്കിൽ ഇളവ് അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. യാത്രയ്ക്ക് മുൻപ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് യാത്രചെയ്യാമെന്നായിരുന്നു അറിയിപ്പ്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്ത് യാത്രാ വിലക്ക് നിലനിൽക്കുമെന്ന് ബൈഡൻ അറിയിച്ചത്.