ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ലഖാൻപൂരിൽ സൈനിക ഹെലികോപ്ടർ തകർന്നുവീണു. അപകടത്തിൽ രണ്ട് പൈലറ്റുമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇരുവരേയും അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി കത്വ എസ്.എസ്.പി ശാലീന്ദർ മിശ്ര പറഞ്ഞു. എച്ച്.എൽ.എൽ ധ്രുവ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.