ramesh

ഹരിപ്പാട്: സോളാർ കേസ് സി.ബി.ഐക്ക് വിടാനുള‌ള സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വർഷം അധികാരത്തിലിരുന്നിട്ടും സർക്കാരിന് സോളാർ കേസിൽ യാതൊരു നടപടിയും എടുക്കാൻ കഴിഞ്ഞിട്ടില്ല. സോളാർ കേസ് പൊടിതട്ടിയെടുക്കുന്നത് രാഷ്‌ട്രീയ പകപോക്കലാണ്. യു.ഡി.എഫിനെ നേരിടാനാകാത്ത അവസ്ഥയിലാണ് ഇടതു മുന്നണി. എൽ.ഡി.എഫിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇതിനെ രാഷ്‌ട്രീയമായി യു.ഡി.എഫ് നേരിടും. ഓലപ്പാമ്പ് കാട്ടി ഞങ്ങളെ പേടിപ്പിക്കേണ്ട. യു.ഡി.എഫിനെതിരെ രാഷ്‌ട്രീയ ഗൂഢാലോചന കുറച്ച് നാളായി നടക്കുകയാണ്. പല കേസുകളിലും സി.ബി.ഐ അന്വേഷണം വേണമെന്ന് ഇരകളായവരും അവരുടെ ബന്ധുക്കളും ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന സർക്കാരാണ് യാതൊരു തെളിവുമില്ലാത്ത ഈ കേസ് സി.ബി.ഐക്ക് വിട്ടിരിക്കുന്നത്.