teacher

കെ സുരേന്ദ്രന്റെ മകളെ അസഭ്യം സോഷ്യൽ മീഡിയാ കമന്റിലൂടെ അസഭ്യം പറഞ്ഞയാൾക്കെതിരെ രൂക്ഷവിമർശനവുമായി അദ്ധ്യാപിക. തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയായ ആതിര വി ആണ് സംഭവത്തിൽ പ്രതികരണവുമായി എത്തിയത്.

രാഷ്ട്രീയ വിരോധം ആവാമെന്നും എന്നാൽ അത് പൊതുപ്രവർത്തകരുടെ പെണ്മക്കളെ അസഭ്യം പറഞ്ഞുകൊണ്ട് വെളിവാക്കരുതെന്നാണ് അദ്ധ്യാപിക തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴി പറയുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകളെയാണ്‌ അനാവശ്യം പറഞ്ഞിരിക്കുന്നതെന്നും അവർ വിമർശിക്കുന്നു.

ദേശീയ ബാലിക ദിനത്തിൽ മകളുമൊന്നിച്ചുള്ള ഫോട്ടോ ബിജെപി അദ്ധ്യക്ഷൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനടിയിലാണ് അജ്നാസ് അജ്നാസ് എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നും അശ്ലീല കമന്റ് വന്നത്.

athira-v

കുറിപ്പ് ചുവടെ:

'രാഷ്ട്രീയ വിരോധം ആവാം.. പൊതുപ്രവർത്തകരെ വെല്ലുവിളിക്കേണ്ടത് വീട്ടിൽ ഇരിക്കുന്ന പെണ്മക്കളെ അസഭ്യം പറഞ്ഞിട്ടാവരുത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകളെയാണ്‌ അനാവശ്യം പറഞ്ഞത്.കയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യും ഒരു സംശയവും വേണ്ട!!'