
തിരുവനന്തപുരത്ത്: ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയും റെക്കോർഡിലെത്തി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 86.32 രൂപയായി.2018 ഒക്ടോബറിലെ ലിറ്ററിന് 85.99 രൂപയെന്ന റെക്കോർഡാണ് മറികടന്നത്.
കൊച്ചിയിൽ ഡീസൽ ലിറ്ററിന് 80.51 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88.06 രൂപയും, ഡീസൽ വില 82.14 രൂപയുമായി ഉയർന്നു. ഈ മാസം മാത്രം ഇന്ധനവില അഞ്ച് തവണയിൽ കൂടുതൽ വർദ്ധിപ്പിച്ചു.