ന്യൂഡൽഹി: ഇന്ന് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എല്ലാ ജനങ്ങൾക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് ആശംസ. കർഷകരുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്.
देशवासियों को गणतंत्र दिवस की ढेरों शुभकामनाएं। जय हिंद!
— Narendra Modi (@narendramodi) January 26, 2021
Wishing all the people of India a Happy #RepublicDay. Jai Hind!
കഴിഞ്ഞവർഷം ഒന്നരലക്ഷത്തോളം സന്ദർശകരാണ് പരേഡ് കാണാനെത്തിയതെങ്കിൽ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാർച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം സാമൂഹിക അകലം കണക്കിലെടുത്ത് 144ൽ നിന്ന് 96 ആയി കുറച്ചു.
മുൻവർഷങ്ങളിൽ ചെങ്കോട്ടവരെ മാർച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണൽ സ്റ്റേഡിയം വരെയേ ഉണ്ടാകൂ. കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്.