republic-day

ലഡാക്ക്: ലഡാക്കിൽ ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി) റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാകയുമായി കൊടുംതണുപ്പിനെ പോലും വകവയ്ക്കാതെ ഐടിബിപി ഉദ്യോഗസ്ഥർ മാർച്ച് നടത്തി.

Indo Tibetan Border Police (ITBP) jawans celebrate the 72nd #RepublicDay at a high-altitude Border Outpost in Ladakh.

(Source: ITBP) pic.twitter.com/OzlY865SP2

— ANI (@ANI) January 26, 2021

എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്നലെ 17 ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഉദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളിലായി പൊലീസ് സേവന മെഡലുകൾ നൽകി രാജ്യം ആദരിച്ചിരുന്നു. അസിസ്റ്റന്റ് കമാൻഡന്റ് അനുരാഗ് കുമാർ സിംഗ്, ഡെപ്യൂട്ടി കമാൻഡന്റ് രാജേഷ് കുമാർ ലുത്ര എന്നിവർക്ക് ധീരതയ്ക്കുള്ള പൊലീസ് മെഡലും, മൂന്ന് പേർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും, 12 മെറിറ്റോറിയസ് സേവനത്തിന് പൊലീസ് മെഡലുകളും നൽകിയിരുന്നു.