maria-oommen

തിരുവനന്തപുരം: മാനേജ്‌മെന്റ് കോഴ്‌സുകളിലെ അന്തർദേശീയ അംഗീകാരമായ പിഎംപി സർട്ടിഫിക്കേഷൻ (സർട്ടിഫൈഡ് പ്രൊജക്‌ട് മാനേജർ) യോഗ്യത നേടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. വിദേശരാജ്യങ്ങളിൽ അടക്കം ഐടി, മാനേജ്‌മെന്റ് മേഖലകളിൽ വലിയ അവസരങ്ങളാണ് ഈ യോഗ്യത നേടുന്നവരെ കാത്തിരിക്കുന്നത്.

ഏറെ പ്രയാസകരമേറിയതായിരുന്നു പരിശീലനവും തുടർന്നുള്ള ഓൺലൈൻ പരീക്ഷയുമെങ്കിലും, ലക്ഷ്യം നേടാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മറിയ ഉമ്മൻ പ്രതികരിച്ചു. എഞ്ചിനീയറിംഗിൽ ബിരുദവും, മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ മറിയ, ഉമ്മൻചാണ്ടിയുടെ സോഷ്യൽ മീഡിയയുടെ ചുതലയും വഹിക്കുന്നുണ്ട്.