accident

തിരുവന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട് വച്ചുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരണമടഞ്ഞു. കാറും മീൻലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന കൊല്ലം ചിറക്കര സ്വദേശികളായ അഞ്ച് പേർ മരണമടഞ്ഞത്. ചൊവാഴ്ച രാത്രി 10.45നാണ് അപകടമുണ്ടായത്. കൊല്ലത്തേക്ക് പോയ മീൻ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച വിഷ്ണു എന്നയാളിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ കാറിന് തീപിടിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.