accident

തിരുവന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട് വച്ചുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കാറും മീൻലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, അരുൺ, സുധീഷ്, സൂര്യോദയകുമാർ എന്നിവരാണ് മരിച്ചത്.

മരിച്ച രണ്ടുപേരുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലും, രണ്ടു പേരുടേത് വലിയ കുന്ന് ആശുപത്രിയിലും, ഒരാളുടെത് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണുള്ളത്. ചൊവാഴ്ച രാത്രി 10.45നാണ് അപകടമുണ്ടായത്.

accident

കൊല്ലത്തേക്ക് പോയ മീൻ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേര്‍ അപകട സ്ഥലത്തുവച്ചും മൂന്നുപേര്‍ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. കാർ കത്തി നശിച്ചു.