തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിപ്പിച്ചത്.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86.44 രൂപയും, ഡീസലിന് 80.64 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 88.58 രൂപയാണ് ബുധനാഴ്ചത്തെ വില. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു. ഈ മാസം മാത്രം അഞ്ച് തവണയിൽ കൂടുതലാണ് ഇന്ധനവില കൂട്ടിയത്.