ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി എന്നു പേരിട്ട ചിത്രത്തിൽ ദേവ് മോഹൻ നായകനായി എത്തുന്നു.സൂഫിയും സുജാതക്കുശേഷം ദേവ് മോഹൻ നായകനായി അഭിനയിക്കുന്ന ചിത്രം കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിർമിക്കുന്നു. സാമന്തയുടെ നായകനായി ശാങ്കുന്തളം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രവേശം നടത്താൻ ഒരുങ്ങുകയാണ് ദേവ് മോഹൻ. ഫെബ്രുവരി 15ന് ചിത്രീകരണം ആരംഭിക്കുന്ന പുള്ളിയുടെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ജിജു അശോകൻ തന്നെയാണ്.ജിജു സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും നിർമിച്ചത് ടി.ബി രഘുനാഥാണ്.