പ്രശസ്ത ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമത്തിന്റെ ചിത്രീകരണം ഇന്നലെ ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. പൃഥ്വിരാജും ഉണ്ണിമുകുന്ദനും മംമ്‌താമോഹൻദാസും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഇ.പി. ഇന്റർനാഷണലാണ്.
ബോളിവുഡ് സൂപ്പർഹിറ്റായ അന്ധാദുഹിന്റെ റീമേക്കാണ് ഈ ചിത്രം.