ശങ്കർരാമകൃഷ്ണൻരചനയും സംവിധാനവും നിർവഹിച്ച പതിനെട്ടാംപടി തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ഗ്യാങ്സ് ഒാഫ് 18 എന്നാണ് ചിത്രത്തിന്റെ പേര്. ജോൺ എബ്രഹാം പാലക്കൽ എന്ന അതിഥി വേഷമായിരുന്നു ചിത്രത്തിൽ മമ്മൂട്ടിക്ക്. ആര്യ, ഉണ്ണിമുകുന്ദൻ, പ്രിയമണി എന്നിവരും അതിഥി വേഷക്കാരായി.സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, സാനിയ അയ്യപ്പൻ, ബിജു സോപാനം, മനോജ് കെ.ജയൻ, ലാലു അലക്സ് എന്നിവരാണ് പ്രധാന താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരന്നു.സുദീപ് ഇളമൺ ഛായാഗ്രഹണം നിർവഹിച്ചു.ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനാണ് പതിനെട്ടാം പടി നിർമിച്ചത്.