
ലക്‌നൗ: കാർഷിക സമരത്തിനെതിരായ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ മീരാപൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ അവ്താർ സിംഗ് ബദാന രാജിവച്ചു.
ഫരീദാബാദ്, മീറത്ത് മണ്ഡലങ്ങളിലെ മുൻ എം.പിയുമായിരുന്നു ബദാന. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ ബദാന സന്ദർശിച്ചിരുന്നു. എം.എൽ.എ സ്ഥാനം ഉൾപ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും രാജിവയ്ക്കുന്നതായി ബദാന വ്യക്തമാക്കി.