സോൾ: ദക്ഷിണ കൊറിയൻ ടെലിവിഷൻ താരം സോംഗ് യൂ ജുംഗ് (26) അന്തരിച്ചു. 23നായിരുന്നു മരണമെന്നും അതേ ദിവസം തന്നെ സംസ്‌കാര ചടങ്ങുകൾ നടന്നുവെന്നും സോംഗ് യൂ ഏജന്റായി പ്രവർത്തിച്ചിരുന്ന സബ്‌ലൈം ആർട്ടിസ്റ്റ് ഏജൻസി വ്യക്തമാക്കി. മോഡലിംഗിലൂടെയാണ് സോംഗ് അഭിനയ രംഗത്തെത്തുന്നത്. ഗോൾഡൻ റെയ്ൻബോ എന്ന ടെലിവിഷൻ സീരിസിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട്, മേക്ക് യോർ വിഷ്, സ്കൂൾ 2017 എന്നീ പരമ്പരകളിലും അഭിനയിച്ചു.